Entertainment

കുട്ടി നിഷയ്ക്ക് ഹോംവര്‍ക്ക് ചെയ്തുനല്‍കി സണ്ണി ലിയോണി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍, പത്ത് ലക്ഷം കടന്ന് ലൈക്ക് 

മകള്‍ക്കൊപ്പമിരുന്ന് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കള്‍ നിഷയ്‌ക്കൊപ്പം ദുബായിയില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും മകളുടെ പഠനകാര്യങ്ങള്‍ മറക്കാതിരിക്കാന്‍ സണ്ണി പ്രത്യേക കരുതല്‍ തന്നെയാണെടുക്കുന്നത്. ദുബായിയില്‍ മകള്‍ക്കൊപ്പമിരുന്ന് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

വെക്കേഷനിലാണെങ്കിലും താന്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ വിശ്വസിക്കുന്നെന്നും കുറിച്ചുകൊണ്ടാണ് മകളെ ഹോംവര്‍ക്കില്‍ സഹായിക്കുന്നകാര്യം സണ്ണി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പശ്ചാതലത്തില്‍ കാണാന്‍ കഴിയും. മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. 

2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണി ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേലിന്റെയും ജീവിതത്തിലേക്ക് വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT