Entertainment

കുതിരസവാരി പഠിച്ച് നിഷ, അഭിമാനമെന്ന് സണ്ണി ലിയോണി; ചിത്രങ്ങള്‍ 

കുടുംബവുമൊത്ത് ലോസ് ആഞ്ചലസിലെ വീട്ടിലാണ് താരമിപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

നാല് വയസ്സുകാരിയായ മകള്‍ നിഷ കുതിര സവാരി പഠിക്കുന്നതിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. ചിത്രങ്ങള്‍ സഹിതമാണ് നടി മകളുടെ പുതിയ വിനോദത്തെക്കുറിച്ച് പങ്കുവച്ചത്. കുടുംബവുമൊത്ത് ലോസ് ആഞ്ചലസിലെ വീട്ടിലാണ് താരമിപ്പോള്‍. 

' എന്റെ മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കാനായി കൊണ്ടുപോകുന്നു. ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയാണ്. നന്നായിട്ടുണ്ട് നിഷ... നിന്നെയോര്‍ത്ത് ഏറെ അഭിമാനം!', രണ്ട് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. ആദ്യ ചിത്രത്തില്‍ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്ന താരത്തെയാണ് കാണാന്‍ സാധിക്കുന്നത്. മറ്റൊരു ചിത്രത്തിലാകട്ടെ ഹെല്‍മറ്റും മാസ്‌കുമൊക്കെ ധരിച്ച് കുതിരയുടെ പുറത്തിരിക്കുന്ന നിഷയെ കാണാം. 

നേരത്തെ മക്കളുമൊത്ത് മൃഗശാല സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇതുകൂടാതെ ഫാമില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ പറിക്കുന്ന ചിത്രങ്ങളും സണ്ണി പങ്കുവയ്ക്കുകയുണ്ടായി. 

കോവിഡ് വ്യാപനം തുടങ്ങിയ ആദ്യ നാളുകളില്‍ ഇന്ത്യയിലായിരുന്ന താരവും കുടുംബവും പിന്നീട് അമേരിക്കയിലേക്ക് പോകുകയായിരുന്നു. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുഎസിലാണ് കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതരെന്നാണ് താരം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ