Entertainment

കുമ്പളം ജ്യൂസ് കുടിച്ചാ മതി, റേഷൻ എവിടുന്നാണ്; അനുഭവിച്ച ബോ‍ഡി ഷെയ്മിങിനെക്കുറിച്ച് തുറന്നു പറഞ്ഞ് തമാശയിലെ നായിക

കഷണ്ടിയുള്ള ശ്രീനിവാസൻ മാഷിന്റെയും തടിയുള്ള ചിന്നുവിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയ്ക്ക് അധികം പരിചയമില്ലാത്ത വിഷയമാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ഏറ്റവും പുതിയ ചിത്രം പറയുന്നത്. ചിത്രം സിംപിളാണെങ്കിൽ അത് മുന്നോട്ടു വയ്ക്കുന്ന വിഷയം വളരെ ശ്രദ്ധേയമാണ്. 

ബോഡിഷെയിമിങ്ങാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കഷണ്ടിയുള്ള ശ്രീനിവാസൻ മാഷിന്റെയും തടിയുള്ള ചിന്നുവിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. തടിയുള്ളവർക്കും തടിയില്ലാത്തവർക്കും തലമുടി ഉള്ളവർക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഒരുപോലെയാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ചിത്രം. 

തമാശയിൽ ചിന്നുവായി  അഭിനയിച്ച ചിന്നു ചാന്ദിനി തനിക്ക് യഥാർഥ ജീവിതത്തിൽ നേരിടേണ്ടി വന്ന ബോഡി ഷെയിമിങിനെക്കുറിച്ച് തുറന്നു പറയുകയാണിപ്പോൾ. സാധാരണ സിനിമകളിൽ തടിയുള്ളവരെയും കറുത്തവരെയുമൊക്കെ നർമ്മം പറയാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ തമാശയുടെ പൊളിറ്റിക്സ് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. തടിയുള്ളവരും കഷണ്ടിയുള്ളവരും ഒരുപോലെ സമൂഹത്തിലെ സന്തോഷങ്ങൾ അനുഭവിക്കാൻ അർഹതയുള്ളവർ തന്നെയാണ്. അവർ ആരുടെയും താഴെയോ യോഗ്യത കുറവുള്ളവരോ അല്ല എന്ന് പറയുന്ന ചിത്രമാണ് തമാശ. 

തടിയുള്ള നായികയായി അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ എനിക്കാദ്യം നല്ല ടെൻഷനുണ്ടായിരുന്നു. എന്നെ ട്രോളുകളിലെ നായികയാക്കുമോയെന്ന് പേടിച്ചു. എന്നാൽ ഇതുവരെയും അങ്ങനെയൊരു രീതിയിൽ ആളുകൾ പ്രതികരിച്ചിട്ടില്ല. എനിക്ക് മെസേജ് അയച്ചവരും വിളിച്ചവരുമെല്ലാം നല്ല രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. ആളുകൾക്ക് അവരുടെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചതുകൊണ്ടാണ് ഇത്രയും നല്ല പ്രതികരണങ്ങൾ ലഭിച്ചത്.

പതിനെട്ട് പത്തൊൻപത് വയസൊക്കെ ആയപ്പോഴാണ് ഞാൻ തടിവെയ്ക്കാൻ തുടങ്ങിയത്. ഓരോ ദിവസവും ഓരോ കിലോ കൂടുന്നതിന് അനുസരിച്ച് ഓരോ ഉപദേശം വീതം കൂടിക്കൂടി വന്നു. കുമ്പളം ജ്യൂസ് കുടിച്ചാൽ മതി, തേനും നാരങ്ങയും കൂടി രാവിലെ കഴിച്ചാൽ തടികുറയും തുടങ്ങി ഒരുപാട് ഉപദേശങ്ങൾ കേട്ടിട്ടുണ്ട്. അന്നൊന്നും ഇതൊരു ബോഡിഷെയിമിങ്ങിന്റെ വകഭേദമാണെന്ന് മനസിലായിരുന്നില്ല. പിന്നീടാണ് റേഷൻ എവിടുന്നാണ് തുടങ്ങിയ മറ്റുള്ളവരുടെ തമാശകൾ എനിക്ക് തമാശയല്ലാതെ തോന്നി തുടങ്ങിയതെന്നും ചിന്നു വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT