Entertainment

കുമ്പളങ്ങിയിലെ സുമേഷിന്റെ കല്ല്യാണമേളം; മേക്കിങ് വിഡിയോ 

വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള നാടന്‍ പാട്ടിന്റെ റിഹേഴ്‌സലാണ് വിഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറവിഡിയോ പുറത്തുവിട്ടു. സിനിമയിലെ ഷെയിന്‍ നിഗം കഥാപാത്രം ബോബിയുടെ സുഹൃത്ത് സുമേഷിന്റെ കല്ല്യാണാഘോഷങ്ങളുടെ മേക്കിങ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള നാടന്‍ പാട്ടിന്റെ റിഹേഴ്‌സലാണ് വിഡിയോയിലുള്ളത്. 

ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വിഡിയോയിലുള്ളത്. സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഒന്നിച്ച് വിഡിയോയില്‍ കാണാം. നാടാന്‍ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍. 

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT