Entertainment

'കുറുക്കുവഴികളില്ല, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ​ഗാനം'; മസക്കലി ​റീമിക്സിനെ വിമർശിച്ച് റഹ്മാൻ; ഒറിജിനൽ ​ഗാനം പങ്കുവെച്ചു

ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

എആർ റഹ്മാന്റെ എക്കാലത്തേയും മികച്ച ​ഗാനത്തിലൊന്നാണ് മസക്കലി. ഇന്നും സം​ഗീതപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ റീമിക്സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിഷ്ക് പുനഃർസൃഷ്ടിച്ച ​ഗാനം ടി സീരിസാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. എന്നാൽ ​റീമിക്സിനെതിരെ രൂക്ഷ വിമർശനം ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. അതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് എആർ റഹ്മാൻ. 

 തന്‍റെ ഒറിജിനല്‍ മസക്കലിയുടെ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് റഹ്മാന്‍റെ പ്രതികരണം. 'കുറുക്കുവഴികളില്ല, വ്യക്തമായ പദ്ധതിയോടെ, ഉറക്കമില്ലാത്ത രാത്രികളിലൂടെ, എഴുതുകയും തിരുത്തുകയും ചെയ്ത്, 200 ൽ അധികം സം​ഗീതജ്ഞരിലൂടെ ഒരു തലമുറ മുഴുവൻ ഓർത്തുവെക്കാനുള്ള സം​ഗീതം നിർമിക്കാനായി 365 ദിവസത്തെ കഷ്ടപ്പാടാണ്. ഡയറക്ടര്‍മാരുടെ ടീം, സംഗീത സംവിധായകന്‍റെ, ഗാന രചിതാവിന്‍റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമം ഇല്ലാതെ പണിയെടുത്ത ഫിലിം ക്രൂ..'- എന്നാണ് റഹ്മാൻ കുറിച്ചത്. 

അതിന് പിന്നാലെ ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി. യഥാര്‍ത്ഥ മസക്കലി ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും. ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്മാനും, തനിക്കും, ഗായകന്‍ മോഹിത് ചൗഹനും ഇപ്പോഴത്തെ റീമിക്സ് കേള്‍ക്കുമ്പോള്‍ ഏറെ ദു:ഖമുണ്ടെന്നും പ്രസൂണ്‍ കുറിച്ചു. ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസൂണ്‍ പറയുന്നു.

എന്തായാലും ആരാധകർക്കിടയിൽ രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവുകയാണ്. തങ്ങൾ ഇത്രത്തോളം ഇഷ്ടപ്പെടുന്ന ​ഗാനം നശിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു എന്നാണ് റീമിക്സ് ​ഗാനത്തിന്റെ അണിയറ പ്രവർത്തകരോട് ആരാധകർ ചോദിക്കുന്നത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് ​ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.  യൂട്യൂബിലെ ഗാനത്തിന്‍റെ കമന്‍റ് സെക്ഷനില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഗാനത്തിന്‍റെ നിര്‍മ്മാതാക്കളായ ടി-സീരിസിനെതിരെയും, തനിഷ്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം