Entertainment

'കുലസ്ത്രീകള്‍ക്ക് എന്നെ കുടുംബം തകര്‍ക്കുന്നവള്‍ എന്ന് വിധിയെഴുതാം' ; ഗോപി സുന്ദറുമായുളള ബന്ധത്തെ കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഭയ ഹിരണ്‍മയി 

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധം തുറന്ന് പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധം തുറന്ന് പറഞ്ഞ് ഗായിക. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് അഭയ ഹിരണ്‍മയിയുടെ തുറന്നുപറച്ചില്‍. ഗോപി സുന്ദറുമായി ചേര്‍ന്നുളള ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'ഞങ്ങള്‍ ഇരുവരും നിരവധി തവണ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 2008-2019 കാലയളവില്‍ എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇതുവരെ പരസ്യമാക്കിയിരുന്നില്ല. എനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹവുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണ്.'കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമപരമായ കുരുക്കിലാണെന്നും ഗോപി സുന്ദറെ സൂചിപ്പിച്ച് അഭയ് ഹിരണ്‍മയി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഞാന്‍ ആരെയും മുന്‍പ് വിവാഹം കഴിച്ചിട്ടില്ല എന്നത് ശരിയാണ്. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്.  പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷപൂര്‍വം കഴിയുന്നു. അതുകൊണ്ട് തന്നെ മഞ്ഞ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എന്നെ കീപ്പ് എന്നോ കാമുകിയെന്നോ വിളിക്കാം.കുലസ്ത്രീകള്‍ക്ക് കുടുംബം തകര്‍ക്കുന്നവള്‍ എന്ന് വിധിയെഴുതാം.' - അഭയ ഹിരണ്‍മയി കുറിച്ചു.

'ഞാന്‍ ഓടി തളര്‍ന്നു. ഇനിയും ഭയന്ന് മുന്നോട്ടുപോകാന്‍ വയ്യ. അതുകൊണ്ടാണ് എല്ലാം തുറന്ന് ഈ പോസ്റ്റ്. നിങ്ങളില്‍ നിന്ന് പൊങ്കാലകള്‍ പ്രതീക്ഷിക്കുന്നു. ആറ്റുകാലില്‍ ഞാന്‍ ഇടുന്ന പൊങ്കാലയാണ് ഇതിലും ഭേദം. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കും' - അഭയ ഹിരണ്‍മയി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT