Entertainment

കുളിസീന്‍ രണ്ടാം ഭാഗം; പുഴയില്‍ മുങ്ങി നിവര്‍ന്ന് സ്വസ്തിക, നായകന്‍ ജൂഡ് ആന്റണി; ടീസര്‍ പുറത്ത്

മറ്റൊരു കടവില്‍- കുളിസീന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആര്‍ജെ മാത്തുക്കുട്ടി പ്രധാന വേഷത്തില്‍ എത്തിയ ഹിറ്റ് ഷോര്‍ട്ട് ഫിലിം കുളിസീനിന്റെ രണ്ടാം ഭാഗം വരുന്നു. ജൂഡ് ആന്റണിയും സ്വാസികയുമാണ് പുതിയ ഷോര്‍ട്ട്ഫിലിമില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മറ്റൊരു കടവില്‍- കുളിസീന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. 

ചുവന്ന സാരിയുടുത്ത് വെള്ളത്തില്‍ മുങ്ങി നിവരുന്ന സ്വാസ്തയുടെ രംഗങ്ങള്‍ക്കൊപ്പമാണ് ടീസര്‍. കുളിസീന്‍ സംവിധാനം ചെയ്ത രാഹുല്‍ കെ. ഷാജി തന്നെയാണ് മറ്റൊരു കടവിലും ഒരുക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. വമ്പന്‍ താരനിരയിലാണ് കുളിസീന്‍ 2 വരുന്നത്. അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവല്‍ , മാത്തുക്കുട്ടി , അര്‍ജുന്‍ ഗോപാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2013ലാണ് കുളിസീനിന്റെ ആദ്യ ഭാഗം പുറത്തുവന്നത്. ആര്‍. ജെ. മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച ചിത്രം യൂട്യൂബില്‍ തരംഗമായിരുന്നു. ഇതോടെയാണ് ഏഴു വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം ഒരുക്കുന്നത്. ആര്യ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായരാണ് മറ്റൊരു കടവില്‍ നിര്‍മിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം ഒരുക്കുന്നത്. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT