Entertainment

'കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ, ജീവിതം സിനിമയല്ല';നടിയുടെ കുറിപ്പ് വൈറല്‍ 

പേളി-ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിച്ച് നടി സാധിക വേണു​ഗോപാൽ

Author : സമകാലിക മലയാളം ഡെസ്ക്

പേളി-ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിച്ച് നടി സാധിക വേണു​ഗോപാൽ. പേർളിയുടെ വിവാഹം കഴിഞ്ഞപ്പോൾ അവരെ ആശിർവദിക്കുന്നതിനു പകരം ശപിച്ചും കുറ്റപ്പെടുത്തിയുമുള്ള കമന്റുകൾ കണ്ടതിന് പിന്നാലെയാണ് സാധികയുടെ കുറിപ്പ‌്. ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ലെന്നും സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നില്ലെന്നും സാധിക കുറിച്ചു. 

പേർളിഷ് വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ചിത്രങ്ങൾക്ക് കമന്റായി 'ഇനിയിതും പിരിയും', 'എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ?' 'കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ', എന്നിങ്ങനെയായിരുന്നു കമന്റുകൾ. 

"ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല", സാധിക കുറിച്ചു.

സാധിക ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

SCROLL FOR NEXT