Entertainment

'കലക്കിയടാ', കെഎസ്ആര്‍ടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച യുവതിക്ക് ഉണ്ണിമുകുന്ദന്റെ കൈയ്യടി (വിഡിയോ)

കലക്കിയടാ എന്ന് കുറിച്ചാണ് ഉണ്ണി വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്സും ലോറിയുമൊക്കെ പാഞ്ഞുവരുമ്പോൾ വഴി മാറികൊടുക്കാറാണ്  ഇരുചക്ര വാഹനയാത്രികരുടെ പതിവ്. ''ജീവൻ വേണമെങ്കിൽ ഒതുക്കി എടുത്തോ എന്നതാണ് റോഡിലെ പതിവ് ഭാവം. മുന്നിൽ വരുന്ന വലിയ വണ്ടി റോങ് സൈഡാണെങ്കിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. 

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തെറ്റായ ദിശയിലൂടെ പാഞ്ഞുവന്ന കെഎസ്ആർടിസിക്ക് മുന്നിൽ ചങ്കുറപ്പോടെ നിന്ന സ്കൂട്ടർ യാത്രികയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകു‌ന്നത്. ട്രാഫിക് ബ്ലോക്ക് മറികടന്ന് റോങ് സൈഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി തന്റെ കുറുകെ എത്തയപ്പോഴയിരുന്നു യുവതിയുടെ പ്രതികരണം. തെറ്റ് തങ്ങളുടെ ഭാ​ഗത്തല്ലെങ്കിലും ഒതുങ്ങികൊടുക്കുന്ന പതിവൊഴിവാക്കി ബസ്സിന് മുന്നിൽ തന്റെ സ്കൂട്ടറുമായി യുവതി നിന്നു. യുവതി മുമ്പിൽ നിന്നും മാറുകയില്ലെന്നു മനസിലാക്കിയതോടെ ഡ്രൈവർ ബസ് ഒതുക്കി ശരിയായ ദിശയിലേക്ക് മാറ്റുന്നതും വിഡിയോയിൽ കാണാം. 

വിഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും സം​ഗതി ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സിനിമ നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. കലക്കിയടാ എന്ന് കുറിച്ചാണ് ഉണ്ണി വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT