Entertainment

കേരളത്തിലെ പ്രളയക്കെടുതി വേദനാജനകം ; പുതിയ ചിത്രത്തിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പൂനം പാണ്ഡെ

ലേഡി ഗബ്ബാര്‍ സിംഗിന് ലഭിച്ച മുഴുവന്‍ പ്രതിഫലവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം പാണ്ഡെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഇന്റര്‍നെറ്റിലെ ഹോട്ട് സെന്‍സേഷനാണ് നടി പൂനം പാണ്ഡെ. വസ്ത്രങ്ങളുടെ അളവിലെ കുറവാണ് മിക്കപ്പോഴും പൂനത്തെ വാര്‍ത്തയിലെ താരമാക്കുന്നത്. എന്നാല്‍ ഇക്കുറി മറ്റൊരു തീരുമാനത്തിലൂടെയാണ് പൂനം പാണ്ഡെ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി എത്തിയാണ് താരം സാമൂഹ്യപ്രതിബദ്ധത വിളിച്ചറിയിക്കുന്നത്. 

പുതിയ തെലുഗു ചിത്രം ലേഡി ഗബ്ബാര്‍ സിംഗിന് ലഭിച്ച മുഴുവന്‍ പ്രതിഫലവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം പാണ്ഡെ അറിയിച്ചു. കേരളത്തിലെ പ്രളയക്കെടുതിയും നാശനഷ്ടങ്ങളും കണ്ടപ്പോള്‍ വലിയ വേദനയാണ് അനുഭവപ്പെട്ടത്. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ നിരവധി പേര്‍ സന്നദ്ധരായി എത്തുന്നത് ഏറെ സന്തോഷകരമാണ്. 

എന്റെ എല്ലാ സുഹൃത്തുക്കളോടും ആരാധകരോടും സിനിമാമേഖലയിലെ സഹപ്രവര്‍ത്തകരോടും പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരാന്‍ അഭ്യര്‍ത്ഥിക്കുന്നു. പൂനെ പാണ്ഡെ പറഞ്ഞു. വീരു കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേഡി ഗബ്ബാര്‍ സിംഗ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

'ചർച്ച തുടരും'; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച, പ്രഖ്യാപനം പിന്നീട്

കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ...

കെജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും, മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ

SCROLL FOR NEXT