Entertainment

കൈകള്‍ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവിനൊപ്പം ജിമ്മില്‍; പുതിയ ഫിറ്റ്‌നസ് ചലഞ്ചുമായി സണ്ണി ലിയോണി; വീഡിയോ

ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം കൈകോര്‍ത്ത് പിടിച്ചാണ് സണ്ണി ലിയോണിയുടെ പുതിയ ഫിറ്റനസ് വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയ്ക്ക് ആരാധകര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ആക്റ്റീവായ താരം തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് സണ്ണി ലിയോണി കൊണ്ടുവന്ന പുതിയ ഫിറ്റ്‌നസ് ചലഞ്ചാണ്. ഇതിന് മുന്‍പും താരം നിരവധി ഫിറ്റ്‌നസ് വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് കുറച്ച് സ്‌പെഷ്യലാണ്. 

ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം കൈകോര്‍ത്ത് പിടിച്ചാണ് സണ്ണി ലിയോണിയുടെ പുതിയ ഫിറ്റനസ് വീഡിയോ. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചലഞ്ച് വളരെ രസകരമാണെന്നാണ് സണ്ണി പറയുന്നത്. ജിവിതത്തില്‍ ഒരിക്കലും പിരിയാന്‍ ആഗ്രഹിക്കാത്ത ആള്‍ക്കൊപ്പമോ വസ്തുവിനൊപ്പമോ കൂട്ടിക്കെട്ടി ജിമ്മില്‍ ചെലവഴിക്കാനാണ് സണ്ണി പറയുന്നത്. ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോട് പറയുന്നുണ്ട് താരം. സണ്ണി ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ അടുത്തുനിന്ന് ഡംബല്‍സ് എടുക്കുകയാണ് ഡാനിയല്‍. ഇരുവരും കൈകോര്‍ത്ത് നിന്ന് ട്രെഡ്മില്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുവരുടേയും പ്രണയത്തെ പുകഴ്ത്തുകയാണാ ആരാധകര്‍. ഏതെങ്കിലും താരജോഡികള്‍ ചലഞ്ച് ഏറ്റെടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും