Entertainment

'കൈകഴുകി വെറുതെ വെള്ളം പാഴാക്കുന്നത് എന്തിനാണ്?' നുസ്രത് ജഹാന്റെ വിഡിയോക്ക് നേരെ ട്രോള്‍ ആക്രമണം

സെഫ് ഹാൻഡ്സ് ചലഞ്ചിന്റെ ഭാ​ഗമായാണ് താരം കൈകഴുകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ ഭീതിയിലായതോടെ സർക്കാരും ആരോ​ഗ്യ പ്രവർത്തകരും പ്രധാനമായി നിർദേശിക്കുന്നത് കൈ കഴുകാനാണ്. എന്നാൽ ഇപ്പോൾ കൈ കഴുകിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണത്തിന് ഇരയാവുകയാണ് നടിയും എംപിയുമായ നുസ്രത് ജഹാൻ. സെഫ് ഹാൻഡ്സ് ചലഞ്ചിന്റെ ഭാ​ഗമായാണ് താരം കൈകഴുകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൈ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നുസ്രത്ത് പറയുന്നുണ്ട്. 

എന്നാൽ നുസ്രത്ത് കൈ കഴുകി വെറുതെ വെള്ളം പാഴാക്കുകയാണ് എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം. ഇതിന്റെ പേരിൽ രൂക്ഷ ആക്രമണത്തിനാണ് നുസ്രത്ത് സോഷ്യൽ മീഡിയയിൽ ഇരയാകുന്നത്. കൈ കഴുകുന്നതിന്റെ പ്രധാന്യത്തെ പറ്റി പറയുന്നതോടൊപ്പം എംപി വെള്ളം പാഴാക്കിയെന്നാണ് വിമർശനം. വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് അറിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്. സോപ്പുപയോ​ഗിച്ച് തേക്കുന്ന സമയത്ത് ടാപ്പ് അടച്ചൂടെ എന്നാണ് ചിലരുടെ ചോദ്യം. കൂടാതെ സാനിറ്റൈസർ ഉപയോ​ഗിച്ചാൽ വെള്ളം പാഴാക്കേണ്ടെന്ന ഉപദേശവും നുസ്രത്തിന് കിട്ടുന്നുണ്ട്. 

എന്നാൽ നുസ്രത്തിനെ പിന്തുണച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. സച്ചിൻ അടക്കമുള്ള സെലിബ്രിറ്റികൾ സമാന വിഡിയോ പങ്കുവച്ചപ്പോൾ ഉയരാത്ത വിമർശനം ഇപ്പോൾ എന്തുകൊണ്ട് ഉയരുന്നു എന്നാണ് നുസ്രത്തിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT