Entertainment

'കൈയിലിരിപ്പുകൊണ്ട് കെട്ടു കെട്ടിച്ചു വിട്ടു, പിന്നെ പൊങ്ങിയത് ദുഫായിൽ'; മിഥുന് ഭാര്യയുടെ വക പിറന്നാൾ വിഡിയോ 

ആദ്യകാല സിനിമാ രം​ഗങ്ങളും പാളിപ്പോയ പാചക പരീക്ഷണങ്ങളുമൊക്കെ ചേർത്ത് രസകരമായ വിഡിയോയാണ് ലക്ഷമി പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടനും അവതാരകനുമൊക്കെയായി ആരാധകരേറെയുള്ള താരമാണ് മിഥുൻ രമേശ്. പിറന്നാളിന് മിഥുന് ആശംസകൾ നേർന്ന് ഭാര്യയും അവതാരകയുംമായ ലക്ഷ്മി ഒരുക്കിയ വിഡിയോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മിഥുന്റെ ആദ്യകാല സിനിമാ രം​ഗങ്ങളും പാളിപ്പോയ പാചക പരീക്ഷണങ്ങളും ഒക്കെ ചേർത്ത് രസകരമായ വിഡിയോയാണ് ലക്ഷമി പങ്കുവച്ചിരിക്കുന്നത്. 

സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപ്പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്. ലക്ഷമി മിഥുനെ ട്രോളി കൊന്നു എന്നാണ് പലരുടെയും അഭിപ്രായം. 

ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ മിഥുൻ സൂര്യകാന്തി എന്ന സീരിയലിലൂടെ മിനി സ്ക്രീനിലും തിളങ്ങി. നമ്മൾ, ഗൗരിശങ്കരം, വെട്ടം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ജിമ്മി ഈ വീടിന്റെ ഐശ്വര്യം. റേഡിയോയിലും ടി വി പരിപാടികളിലും അവതാരകനായി തിളങ്ങുകയാണ് മിഥുൻ ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി