Entertainment

കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ല പൂവേ; മെല്ലെ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ ഡൊണാള്‍ഡ് മാത്യുവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്വേതാ മോഹന്റെ മനോഹര സ്വരമാധുരിയില്‍ മെല്ലെ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ ഡൊണാള്‍ഡ് മാത്യുവാണ് ഈണം പകര്‍ന്നിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സ്റ്റുഡിയോയില്‍ ശ്വേതയുടെ റെക്കോര്‍ഡിങ് രംഗങ്ങളാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ചിത്രത്തിലെ രംഗങ്ങളും കാണിക്കുന്നുണ്ട്.

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍ ഹരിദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ജേക്കബാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി