Entertainment

കൊറോണ കാലത്ത് കുഞ്ഞിന് ജന്മം നല്‍കി, എട്ട് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങി ലിസ ഹൈഡന്‍; സര്‍ഫിങ് വിഡിയോയുമായി താരം

പ്രസവശേഷമുള്ള ആദ്യ സര്‍ഫിങ്ങിന്റെ വിഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ ലോകത്തിന് ഭീഷണിയാകുന്നതിനിടെ ഹോങ്കോങ്ങില്‍ വെച്ച് ഫെബ്രുവരിയിലാണ് നടി ലിസ ഹൈഡന്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ എട്ട് ആഴ്ചത്തെ വീടിനുള്ളിലെ ജീവിതത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. പ്രസവശേഷമുള്ള ആദ്യ സര്‍ഫിങ്ങിന്റെ വിഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിച്ച ശേഷം ഹോങ്കോങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സാനിറ്റൈസറുമായി തിരക്കായിരുന്ന സമയത്താണ് മകന് ജന്മം നല്‍കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. എട്ടു ആഴ്ചയ്ക്കുള്ളില്‍ ആദ്യമായി വീട്ടില്‍ ഇരിക്കാത്ത സമയം എത്തി. ഈ സമയത്ത് ലോകം മുഴുവന്‍ സെല്‍ഫ് ക്ല്വാറന്റീനിലായിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഹോങ്കോങ്ങില്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇവിടത്തെ ജനങ്ങള്‍ വൈറസിനെതിരേ പോരാടിയത് പറയേണ്ടതാണ്. മാസ്‌ക് ധരിച്ചും സോഷ്യല്‍ ഡിസ്റ്റന്‍സിലൂടെയും സാനിറ്റൈസറിലൂടെയുമെല്ലാം വളരെ അച്ചടക്കത്തോടെയായിരുന്നു അവര്‍ പോരാടിയത്.ലിസ കുറിച്ചു. 

ക്വാറന്റീനിലൂടെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാധിച്ചെന്നും താരം വ്യക്തമാക്കി. ഭാവിയില്‍ താന്‍ ഇനിയും ഇത്തരത്തിലുള്ള ബ്രേക്ക് ജീവിതത്തില്‍ എടുക്കുമെന്നും താരം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം