Entertainment

കൊറോണ ഭീതി; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

ഏപ്രിൽ 16 നാണ് നിധിന്റെ  വിവാഹം തീരുമാനിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തെന്നിന്ത്യൻ യുവതാരം നിതിന്റെ വിവാഹം മാറ്റിവെച്ചു. ഏപ്രിൽ 16 നാണ് നിധിന്റെ  വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്തെ നിലവിലെ പശ്ചാത്തലത്തിലാണ് വിവാഹം മാറ്റിവെക്കുകയായിരുന്നു. തെലുങ്കിലെ ശ്രദ്ധേയനായ നടനാണ് നിതിൻ. 

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കാമുകി ശാലിനിയുമായി നിതിന്റെ വിവാഹ നിശ്ചയം ഫെബ്രുവരി 15ന് കഴിഞ്ഞത്. തുടർന്ന് ഏപ്രിൽ 16 ന് വിവാഹം തീരുമാനിക്കുകയായിരുന്നു. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു.

ദുബായിൽ വെച്ച് വിവാഹിതരാകും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ലോകത്ത് കൊറോണ ഭീഷണി സൃഷ്ടിച്ചതോടെ ദുബായിൽ നിന്ന് മാറ്റി ഹൈദരാബാദിൽ വെച്ച് വിവാഹം നടത്താൻ ഇരുവരുടേയും കുടുംബം തീരുമാനിക്കുകയായിരുന്നു. എന്നാൽ കൊറോണ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് വിവാഹം മാറ്റിയത്. പ്രതിസന്ധി അവസാനിച്ച ശേഷം വിവാഹിതരാകാനാണ് ഇവരുടെ തീരുമാനം. രാജ്യത്ത് ഏപ്രിൽ 14 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മറ്റു രാജ്യങ്ങളുടെ അവസ്ഥയും മറിച്ചല്ല. ജയം എന്ന ആദ്യ സിനിമയിലൂടെയാണ് നിതിൻ ശ്രദ്ധ നേടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT