കൊറോണ വൈറസ് ഭീതിയിലാണ് ലോകമൊട്ടാകെയുള്ള ആളുകൾ. മുൻ കരുതലുകളിലൂടെ കൊറോണയെ തുരത്താനുള്ള ശ്രമത്തിലാണ് വിവിധ സർക്കാരുകളും ജനങ്ങളുമെല്ലാം. മുൻകരുതലുകളിൽ ഏറ്റവും പ്രധാനമായി പറയുന്നതാണ് ശുചിത്വം. ഇതിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ബ്രേക്ക് ദി ചെയിൻ എന്ന പേരിൽ കേരള സർക്കാർ പുതിയ ക്യാംപെയിൻ പോലും തുടങ്ങിയിട്ടുണ്ട്. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കികൊണ്ടാണ് ഈ ക്യാംപെയിനിൽ പങ്കാളികളാകേണ്ടത്.
സാമൂഹിക പ്രവർത്തകരും കലാകാനന്മാരുമടക്കം നിരവധിപ്പേർ കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി രംഗത്തെത്തിക്കഴിഞ്ഞു. കുട്ടികളടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ അവബോധ വിഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ നടൻ ആസിഫ് അലിയുടെ മക്കളും ഇത്തരത്തിൽ ഒരു വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍.മകൻ ആദമും മകൾ ഹയയും ഒന്നിച്ച വിഡിയോ ആസിഫ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. വാഷ് യുവർ ഹാൻഡ്സ് ചലഞ്ച്, കെയർ ഫോർ ഈച്ച് അതർ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates