Entertainment

കൊഴുപ്പടിഞ്ഞ ശരീരം, വില്ലനായി പരുക്ക്, ഒടുവില്‍ സിക്‌സ് പാക്ക്; 'യുദ്ധമായിരുന്നുവെന്ന്' ഹൃത്വിക്; മേക്ക് ഓവര്‍ വീഡിയോ

സൂപ്പര്‍ 30ല്‍ നിന്ന് വാറിലേക്കുളള വേഷപ്പകര്‍ച്ചയില്‍ ഹൃത്വിക് റോഷന്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ വീണ്ടും സജീവമാകുകയാണ്.ഒടുവിലായി പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്.  തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളാണ് ഹിന്ദിയില്‍ ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. രണ്ടും ബോക്‌സോഫീസില്‍ വലിയ നേട്ടങ്ങളുണ്ടാക്കി. രണ്ടു ചിത്രത്തിലും വ്യത്യസ്ത ലുക്കിലാണ് ഹൃത്വിക് എത്തിയത്. സൂപ്പര്‍ 30ല്‍ ശരീരഭാരം വര്‍ധിപ്പിച്ചാണ് ഹൃത്വിക് അഭിനയിച്ചത്. വാറില്‍ പതിവുപോലെ ഫിറ്റായ ശരീരപ്രകൃതവുമായാണ് ഹൃത്വിക് വെളളിത്തിരയില്‍ എത്തിയത്. സൂപ്പര്‍ 30ല്‍ നിന്ന് വാറിലേക്കുളള വേഷപ്പകര്‍ച്ചയില്‍ ഹൃത്വിക് റോഷന്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് നടത്തിയത്. ഇതിന്റെ മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ആനന്ദ് കുമാര്‍ എന്ന അധ്യാപകനായാണ് അദ്ദേഹം സൂപ്പര്‍ 30യില്‍ വേഷമിട്ടത്. ഇതിനായി തന്റെ ശരീരഭാരം ഹൃത്വിക് വര്‍ധിപ്പിക്കുകയുണ്ടായി. 2018ലാണ് അദ്ദേഹം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു 'വാര്‍' എന്ന ചിത്രത്തിലെ കബീര്‍ എന്ന കഥാപാത്രം. ആനന്ദില്‍ നിന്നും കബീറിലേക്കുള്ള ഹൃത്വിക്കിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് ഈ വിഡിയോ പറയും.

ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു 'വാര്‍' സിനിമയുടെ പൂര്‍ത്തീകരണമെന്ന് ഹൃത്വിക് പറയുന്നു. രണ്ട് മാസം കൊണ്ടാണ് കൊടുപ്പടിഞ്ഞ ശരീരത്തെ ഹൃത്വിക് സിക്‌സ് പാക്ക് ആക്കി മാറ്റിയത്. ഒപ്പം  പരുക്കും വെല്ലുവിളിയായി. 

എന്നാല്‍ താന്‍ കാരണം ചിത്രം നീട്ടിവയ്ക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 'വാര്‍ സിനിമയ്ക്കായി 24 മണിക്കൂറും ഞാന്‍ പ്രവര്‍ത്തിച്ചു. പരുക്ക് പറ്റിയ കാലില്‍ ഐസ് ഉപയോഗിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചത്. മാത്രമല്ല ഇടയ്ക്കിടെ ഡോക്ടറെ കാണാനും പോകേണ്ടിയിരുന്നു. അതിനിടെയാണ് ജിം പരിശീലനം. യഥാര്‍ത്ഥത്തില്‍ യുദ്ധം തന്നെയായിരുന്നു.'-ഹൃത്വിക് പറഞ്ഞു.അതിശയിപ്പിക്കുന്ന മേക്ക് ഓവര്‍ വിഡിയോ ഹൃത്വിക് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT