Entertainment

കോഹ്‌ലിക്കും അനുഷ്കയ്ക്കും പിന്നാലെ സഹീറും സാഗരികയും; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താരജോഡി?

സഹീറിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാഗരിക അമ്മയാവാൻ പോവുന്നതായി സൂചനകൾ ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

വിരുഷ്ക് താരജോഡിക്ക് പിന്നാലെ മറ്റൊരു താരദമ്പതികൾ കൂടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.  ഇന്ത്യയുടെ മുൻ പേസ് ഇതിഹാസം സഹീർ ഖാൻ അച്ഛനാവാൻ പോവുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. സഹീറും ഭാര്യയും നടിയുമായ സാഗരിക ഗാട്‌ഗെയും ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017ലാണ് സഹീറും സാഗരികയും വിവാഹിതരായത്. ഇപ്പോൾ ഐപിഎൽ തിരക്കുകളുമായി യുഎയിലാണ് സഹീർ. മുംബൈ ഇന്ത്യൻസ് ടീമിന്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ചുമതലയാണ് താരത്തിന്. 

യുഎഇയിൽ 42-ാം പിറന്നാൾ ആഘോഷിച്ചപ്പോൾ സഹീറിനൊപ്പം സാഗരികയും ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ വാക്കുകളും കുറിച്ചാണ് സാ​ഗരിക പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. "എന്റെ ഏറ്റവും നല്ല സുഹൃത്തിന്, എന്റെ സ്‌നേഹത്തിന്, ഒപ്പം ഞാനറിയുന്ന ഏറ്റവും നിസ്വാർഥനായ വ്യക്തിക്ക്. നിങ്ങൾ നിങ്ങൾ തന്നെയായിരിക്കുന്നതിൽ നന്ദി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വയം നഷ്ടപ്പെടുമായിരുന്നുവെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കുമറിയാം. ഭർത്താവിനു പിറന്നാൾ ആശംസകൾ. നിങ്ങൾ ആഗ്രഹിക്കുന്നത് മാത്രമല്ല, അതിൽ കൂടുതൽ ലഭിക്കട്ടെ. ഒരുപാട് സ്‌നേഹം", സാ​ഗരിക കുറിച്ചു. 

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാഗരിക അമ്മയാവാൻ പോവുന്നതായി സൂചനകൾ ലഭിച്ചത്. എന്നാൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല. 

കഴിഞ്ഞ മാസം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും അനുഷ്‌കാ ശർമയും ജീവിതത്തിലേക്ക് മൂന്നാമതൊരാൾ എത്തുന്നു എന്ന് ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സഹീറും അച്ഛനാവാൻ പോവുന്നതിന്റെ സന്തോഷവാർത്ത ആരാധകരിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT