Entertainment

'കോട്ടിന് തുണി തന്നത് രണ്‍വീറാണോ'?: സൊനാക്ഷിയുടെ പുത്തന്‍ ലുക്ക് കണ്ട് ചിരിച്ച് ആരാധകര്‍

മഞ്ഞയും കറുപ്പും നിറങ്ങള്‍ കലര്‍ന്ന് ചെക്ക് ഡിസൈനിലുള്ള സ്യൂട്ടും പാന്റുമാണ് സൊനാഷി ധരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ ഞെട്ടിക്കാന്‍ അടിപൊളി ഡിസൈനിലുള്ള സ്യൂട്ടും പാന്റ്‌സും ധരിച്ച് എത്തിയതാണ് നമ്മുടെ ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. എന്നാല്‍ ഇത് രണ്‍വീര്‍ സിങ്ങിന്റെ കോട്ട് അല്ലേ എന്നാണ് താരത്തിന്റെ വസ്ത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. 

മഞ്ഞയും കറുപ്പും നിറങ്ങള്‍ കലര്‍ന്ന് ചെക്ക് ഡിസൈനിലുള്ള സ്യൂട്ടും പാന്റുമാണ് സൊനാഷി ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നീളമുള്ള മുടി അഴിച്ചിട്ട് ബ്രൗണ്‍ ഷേഡ് ഉള്ള ഒരു സണ്‍ഗ്ലാസും താരം ധരിച്ചിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം, ക്രെഡിറ്റ് മുഴുവന്‍ രണ്‍വീറിനാണ് പോകുന്നത്. 

കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ഇതേ ഡിസൈനിലുള്ള സ്യൂട്ട് ധരിച്ച് രണ്‍വീര്‍ സിങ് എത്തിയിരുന്നു. ഈ സാമ്യതയാണ് സൊനാക്ഷിയുടെ ചിത്രം ശ്രദ്ധ നേടാന്‍ കാരണമായത്. ഇത് കോപ്പിയടി ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. പിന്നീടാണ് രണ്ടു വസ്ത്രത്തിന്റെയും ഡിസൈനര്‍ ഒന്നാണെന്ന് മനസിലാക്കിയത്. 

സെലിബ്രിറ്റി ഡിസൈനര്‍ ധ്രുവ് കപൂര്‍ ആണ് ഈ വസ്ത്രങ്ങള്‍ ഒരുക്കിയത്. ഇതോടെ രണ്‍വീറിന്റെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി ഡിസൈനര്‍ പറ്റിച്ചോ എന്നായി ചില വിരുതന്മാരുടെ ചോദ്യം. എന്തിന്റെ പേരിലായാലും സൊനാക്ഷിയുടെ ലുക്കും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT