Entertainment

കോണ്ടത്തിന്റെ പരസ്യത്തില്‍ ഇനി രണ്‍വീര്‍ ഉണ്ടാകില്ല: കാരണം വിവാഹമോ? 

ദീപികയുമായുള്ള വിവാഹത്തിന് ശേഷം രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഡെസ്ക്

ണ്‍വീര്‍ സിങ് അഭിനയിച്ച പ്രമുഖ ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡായ ഡ്യൂറെക്‌സ് ഇന്ത്യയുടെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ പരസ്യത്തിന് ഇഷ്ടംപോലെ വ്യൂവേഴ്‌സും ഉണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ പരസ്യത്തില്‍ രണ്‍വീര്‍ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാര്‍ കാലാവധി അവസാനിക്കുന്നതിനും മുന്‍പ് തന്നെ രണ്‍വീറും ഡ്യൂറെക്‌സും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞുവെന്ന് ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദീപികയുമായുള്ള വിവാഹത്തിന് ശേഷം രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഡ്യൂറെക്‌സിന്റെ പരസ്യത്തില്‍ നിന്ന് താരം പിന്‍മാറിയതെന്ന് അഭ്യൂഹങ്ങളുണ്ട്. 

രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിന് ഡ്യൂറെക്‌സ് ഇന്ത്യ ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT