Entertainment

'കോപ്പിയടിക്കാന്‍ എല്ലാവര്‍ക്കും അറിയുന്ന പാട്ട് എടുക്കാനും മാത്രം മണ്ടന്മാരല്ല ഞങ്ങള്‍'; കുടുക്കുപൊട്ടിയ കുപ്പായത്തിന് എതിരായ ആരോപണം തള്ളി ഷാന്‍ 

കിഴക്കുദിക്കിലെ എന്ന പ്രശസ്തമായ ഗാനത്തിന്റെ കോപ്പിയടി എന്നായിരുന്നു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ധ്യാന്‍ ശ്രീനിവാസാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ സിനിമയേക്കാള്‍ കൈയടിവാങ്ങുന്നത് അതിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനമാണ്. യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ് ഗാനം. എന്നാല്‍ അതിനൊപ്പം തന്നെ ഗാനത്തിനെതിരേ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു. കിഴക്കുദിക്കിലെ  എന്ന പ്രശസ്തമായ ഗാനത്തിന്റെ കോപ്പിയടി എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാനത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍. 

എല്ലാവര്‍ക്കും അറിയുന്ന ഒരു പാട്ട് എടുത്ത് കോപ്പിയടിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍ എന്നാണ് ഷാന്‍ പറഞ്ഞത്. ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇത്തരം ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല. അല്ലെങ്കില്‍ ആര്‍ക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുകയെന്നാണ് ഷാന് റഹ്മാന്‍ പറയുന്നത്. 

1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ.പി കോമളആലപിച്ച ഗാനമാണ് 'കിഴക്കുദിക്കിലെ'. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് കോപ്പിയടിയുടെ പേരിലും ഷാനിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും കേള്‍ക്കേണ്ടി വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT