Entertainment

കോവിഡ് അല്ല, വാർത്തകൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി പ്രഭു 

ശിവാജി ഗണേശന്റെ ഓര്‍മ ചടങ്ങില്‍  പ്രഭു പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് നടന്റെ  ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ടൻ പ്രഭുവിന് കോവിഡ് സ്ഥിരീകരിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി നടൻ.  ആരോഗ്യനിലയില്‍ പ്രശ്‍നങ്ങളൊന്നും ഇല്ലെന്നും താൻ കോവിഡ് രോഗ ബാധിതനല്ലെന്നും പ്രഭു അറിയിച്ചു. 

ശിവാജി ഗണേശന്റെ ഓര്‍മ ചടങ്ങില്‍  പ്രഭു പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് നടന്റെ  ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്‍ഷിക  പ്രമാണിച്ച് നടന്ന ചടങ്ങിൽ തമിഴ്‍നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനാലാണ് പ്രഭുവിന് കോവിഡ് ബാധിച്ചെന്ന് വാര്‍ത്തകള്‍ വന്നത്. 

പ്രഭുവിന്റെ മകൻ വിക്രം പ്രഭുവും ചടങ്ങിന് എത്താതിരുന്നതിനാല്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍. അതേസമയം നനഞ്ഞ തറയിലൂടെ നടക്കുമ്പോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കാരണമെന്നാണ് പ്രഭു പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT