Entertainment

കോവിഡ് കാലത്തും പതിവുതെറ്റിച്ചില്ല, മോഹൻലാൽ സുഖചികിത്സയിൽ; ചിത്രങ്ങൾ

ദൃശ്യം 2 ചിത്രീകരണ ആരംഭിക്കാനിരിക്കെയാണ് താരം ചികിത്സ നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്തു പതിവുതെറ്റിക്കാതെ ആയുർവേദ ചികിത്സ നടത്തി സൂപ്പർതാരം മോ​ഹൻലാൽ. വര്‍ഷംതോറും ചെയ്യാറുളള സുഖചികിത്സ ഇത്തവണയും  മുടക്കം വരുത്താതെ നടത്തുകയാണ് താരം. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് താരം സുഖചികിത്സയ്ക്ക് എത്തിയത്. ദൃശ്യം 2 ചിത്രീകരണ ആരംഭിക്കാനിരിക്കെയാണ് താരം ചികിത്സ നടത്തുന്നത്. ആയുർവേദ ചികിത്സയ്ക്കൊരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ്ങിനായുള്ള തയാറെടുപ്പിലായിരുന്നു താരം. എന്നാൽ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. ജിത്തു ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടാവും ചിത്രീകരണം.

കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക. ചിത്രത്തിൽ അഭിനയിക്കുന്നവരേയും അണിയറ പ്രവർത്തകരേയും ക്വാറന്റീൻ ചെയ്ത ശേഷമാവും ചിത്രീകരണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2–വിലുമുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT