Entertainment

കോവിഡ്: പ്രതിഫലത്തില്‍ നിന്നും 25 ശതമാനം വെട്ടിക്കുറച്ച് സംവിധായകൻ 

നിര്‍മ്മാതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം 

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയേത്തുടർന്ന് നിശ്ചലമായ ഒന്നാണ് സിനിമാവ്യവസായം. ചിത്രീകരണവും റിലീസുമടക്കം നിർത്തിവച്ചതോടെ വലിയ വിഭാ​ഗം ആളുകളാണ് സാമ്പത്തിക ബുദ്ധിമുട്ടിലായത്. ദിവസവേതനക്കാർക്കടക്കം സഹായവുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ് സംവിധായകന്‍ ഹരി.

സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം അരുവയില്‍ വാങ്ങുന്ന പ്രതിഫലത്തില്‍ നിന്നും 25 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഹരിയുടെ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിൽ നിര്‍മ്മാതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പ്രതിഫലം വെട്ടിക്കുറക്കാന്‍ താന്‍ തീരുമാനമെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. 

സ്റ്റുഡിയോഗ്രീന്‍ നിർമ്മിക്കുന്ന ആക്ഷന്‍ ഡ്രാമാ ചിത്രമാണ് അരുവ. റാഷി ഖന്നയാണ് നായിക. കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് ബാധയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

ഹരിക്ക് മുൻപ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയും നടന്‍ ഹരീഷ് കല്യാണും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; ഒരു മരണം

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്