Entertainment

ക്യാമറയുമായി മഹേഷേട്ടൻ തെലുങ്കിലേക്കും; ടീസർ കാണാം 

'ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് മഹേഷിന്റെ പ്രതികാരം. തമിഴില്‍ ‘നിമിര്‍’ എന്ന പേരില്‍ എത്തിയ ചിത്രം ഇപ്പോഴിതാ തെലുങ്കിലും റിലീസിനൊരുങ്ങുകയാണ്. 'ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.  വെങ്കിടേഷ് മഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 

സത്യ ദേവ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബിജിബാൽ ആണ് ചിത്രത്തിൽ സം​ഗീതമൊരുക്കിയിരിക്കുന്നത്. ‘ബാഹുബലി’ നിർമാതാക്കളായ അര്‍ക മീഡിയ വര്‍ക്ക്സ് നിർമ്മിക്കുന്ന ചിത്രം ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തും. 

മഹേഷിന്റെ പ്രതികാരത്തിൻ തമിഴ് പതിപ്പ് പ്രിയദര്‍ശന്‍ ആണ് ഒരുക്കിയത്. ഉയദനിധി സ്റ്റാലിനായിരുന്നു നായകനായെത്തിയ ചിത്രത്തിൽ നമിത പ്രമോദ്, പാര്‍വതി നായര്‍ എന്നിവരായിരുന്നു നായികമാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വമില്ല, സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

വീട്ടിലെ ഫാൻ വല്ലപ്പോഴെങ്കിലും വൃത്തിയാക്കാറുണ്ടോ? പൊടി നിറയുന്നതു വരെ കാത്തിരിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം

SCROLL FOR NEXT