Entertainment

ക്രിസ്മസിന് ട്രാന്‍സ് എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫഹദ് ഫാസിലാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വമ്പന്‍താരനിരയെ അണിനിരത്തി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫഹദ് ഫാസിലാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. ഈ വര്‍ഷം ഡിസംബറിലാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

ഫഹദ് ഫാസിലിനൊപ്പം നസ്രിയയും ചിത്രത്തിലുണ്ട്. കൂടാതെ വിനായകന്‍, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2012 ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും