കോവിഡ് വ്യാപനത്തെതുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമ വ്യവസായം. പല സിനിമകളും റിലീസ് ചെയ്യാനാകാതെയും ഷൂട്ടിങ് മുടങ്ങിയുമൊക്കെ പ്രതിസന്ധിയിലാണ്. എന്നാൽ ഇതിനിടയിലും സിനിമ നിർമ്മിച്ച് കോടികൾ ഉണ്ടാക്കിയിരിക്കുകയാണ് രാം ഗോപാൽ വർമ. ക്ലൈമാക്സ് എന്ന ചിത്രത്തിന്റെ ഓൺലൈൻ റിലീസിലൂടെ ആദ്യ ദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്ന് സംവിധായകൻ പറയുന്നു.
പോൺ താരമായ മിയ മൽകോവയുടെ നായികാവേഷമായിരുന്നു ക്ലൈമാക്സിന്റെ പ്രധാന ആകർഷണം. ചൂടൻ രംഗങ്ങൾകൊണ്ടുള്ള സിനിമയുടെ പ്രമോയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതാണ് സിനിമയുടെ വിജയത്തിന് കാരണമായതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ജൂൺ ആറിനാണ് ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴി ക്ലൈമാക്സ് റിലീസ് ചെയ്തത്. ഫോൺ നമ്പർ വഴി ടിക്കറ്റ് ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കി. ഒരാൾക്ക് സിനിമ കാണാൻ നൂറ് രൂപയാണ് ഈടാക്കുന്നത്. ആദ്യദിനം 50 ലക്ഷമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിൽ സിനിമയ്ക്ക് ലഭിച്ചത് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷമാണ്. റിലീസ് ദിവസം രാത്രി ഒൻപത് മണിക്ക് 50000 പേരാണ് സിനിമ കാണാൻ ഓൺലൈനിൽ എത്തിയതെന്ന് രാം ഗോപാൽ വർമ തന്നെ ട്വീറ്റ് ചെയ്തു.
ഇതോടെ അടുത്ത സിനിമയുമായി വീണ്ടും ഡിജിറ്റൽ റിലീസിന് ഒരുങ്ങുകാണ് രാം ഗോപാൽ വർമ്മ. നേക്കഡ് എന്നാണ് ചിത്രത്തിന്റെ പേര്. ക്ലൈമാക്സിനേക്കാൾ ഹോട്ട് ആണ് നേക്കഡ് എന്നാണ് ആർജിവി സിനിമയെക്കുറിച്ച് പറയുന്നത്. ഇക്കുറി കളക്ഷൻ കൂടുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തന്റെ പുതിയ ചിത്രമായ ആർആർആർ രാജമൗലി ഡിജിറ്റൽ റിലീസ് ചെയ്താൽ ആയിരം കോടി രൂപ പുഷ്പം പോലെ ലഭിക്കുമെന്നും ആർജിവി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates