Entertainment

ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്‌സണ്‍; ബിക്കിനിയില്‍ ഗോള്‍ഫ് കളിക്കുന്ന വിഡിയോ വൈറല്‍ 

കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് തലയില്‍ ഒരു തൊപ്പിയും വച്ചാണ് എമിയെ വിഡിയോയില്‍ കാണാനാകുക

Author : സമകാലിക മലയാളം ഡെസ്ക്

മ്മയാകാന്‍ പോകുന്നതിലുള്ള ത്രില്ലിലാണ് നടി എമി ജാക്‌സണ്‍. അതുകൊണ്ടുതന്നെ സിനിമയുടെ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനിന്ന് ദുബായില്‍ സമയം ചിലവിടുകയാണ് താരമിപ്പോള്‍. കാമുകന്‍ ജോര്‍ജ്ജ് പനായോട്ടുമൊത്ത് ദുബായ് കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

എമി ഗോള്‍ഫ് കളിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് തലയില്‍ ഒരു തൊപ്പിയും വച്ചാണ് എമിയെ വിഡിയോയില്‍ കാണാനാകുക. ഇവിടെ നിന്നുള്ള ഒരു ചിത്രം എമി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് പിന്നാലെ ഇപ്പോള്‍ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത എമി തുറന്നുപറഞ്ഞത്. മദേഴ്‌സ് ഡേയിലാണ് അമ്മയാകാന്‍ പോകുന്ന വാര്‍ത്ത താരം പങ്കുവച്ചത്. 'ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ' എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

എമിയും ജോര്‍ജ്ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ്ജ് പനയോട്ടു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. അടുത്ത മാസം അഞ്ചാം തിയതി എമിയും ജോര്‍ജ്ജും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി