Entertainment

ഗായകന്‍ മിക സിങ്ങിന്റെ മാനേജര്‍ മരിച്ചത് മരുന്നിന്റെ ഓവര്‍ഡോസിനെ തുടര്‍ന്ന്; സൗമ്യ വിഷാദത്തിലായിരുന്നെന്ന് പൊലീസ്

അന്ധേരിയിലെ വീട്ടില്‍ ഫെബ്രുവരി മൂന്നിനാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗായകനും ബാന്‍ഗ്ര പോപ് സ്റ്റാറുമായ മിക സിങ്ങിന്റെ മാനേജര്‍ സൗമ്യ സമിയുടെ മരണം മരുന്ന് ഓവര്‍ ഡോസായതിനെ തുടര്‍ന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. അന്ധേരിയിലെ വീട്ടില്‍ ഫെബ്രുവരി മൂന്നിനാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 

ഓവര്‍ നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് രാവിലെ ഏഴു മണിക്കാണ് 30കാരിയായ സൗമ്യ വീട്ടില്‍ തിരിച്ചെത്തിയത്. രാത്രി 10.15 ആയിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ചില ജീവനക്കാര്‍ മുകളിലെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ സൗമ്യയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

സൗമ്യ വിഷാദത്തിലായിരുന്നെന്നും മരുന്നിന്റെ ഓവര്‍ഡോസാണ് മരണകാരണമായതെന്നുമാണ് വെര്‍സോവ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ബോസ്ലെ പറഞ്ഞത്. കുടുംബവുമായുള്ള പ്രശ്‌നങ്ങളും വിഷാദവും കാരണം സിങ്ങിന്റെ സ്റ്റുഡിയോയിലെ മുകള്‍ നിലയിലാണ് സൗമ്യ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗമ്യക്ക് ആദരാജ്ഞലികള്‍ നേര്‍ന്ന് മിക സിങ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ