Entertainment

ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിമാര്‍

റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാക് ഗായിക റാബി പിര്‍സദയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിനോദ മേഖല ഉപേക്ഷിക്കുകയാണെന്ന് റാബി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി കൂടുതല്‍ സിനിമ താരങ്ങള്‍ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പാക്- അഫ്ഗാന്‍ നടി മലിഷ ഹീനഖാനും ഇഷിക മോറയുമാണ് നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റാബിയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി മാത്രം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മലിഷ നഗ്‌നചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

പാക്കിസ്ഥാന്‍ ആര്‍മിയുടെ വക്താവായ മേജര്‍ ജനറല്‍ അസിഫ് ഗഫൂറുമായി റാബി തര്‍ക്കിച്ചതിന് പിന്നാലെയാണ് അവരുടെ നഗ്നചിത്രങ്ങള്‍ പുറത്തുവന്നത്. ഇത് വലിയ രീതിയില്‍ വൈറലായതോടെ അത് കാണുന്നവര്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കരുതെന്ന അപേക്ഷയുമായി റാബി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഇന്‍ഡസ്ട്രി വിടുകയാണെന്ന് റാബി ട്വീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം

'ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്, പക്ഷേ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്ര​ഹം'; കാരണം പറഞ്ഞ് മുരളി ​ഗോപി

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ