Entertainment

ഗൂഗിള്‍ വഴി അക്ഷയ് കുമാറിന്റെ വിലാസം തപ്പിയെടുത്തു, യുവാവ് നേരെ താരത്തിന്റെ വീട്ടിലേക്കും; ഒടുവില്‍ അറസ്റ്റില്‍ 

ജുഹുവിലെ താരത്തിന്റെ വസതിയിലാണ് യുവാവ് പ്രവേശിക്കാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ വീട്ടില്‍ അനധികൃതമായി കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുഹുവിലെ താരത്തിന്റെ വസതിയിലാണ് യുവാവ് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഹരിയാന സ്വദേശിയായ അങ്കിത് ഗോസ്വാമി എന്ന യുവാവാണ് അറസ്റ്റിലായത്. 

ഹരിയാനയില്‍ നിന്ന് അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി മാത്രമാണ് അങ്കിത് മുംബൈയിലെത്തിയത്. ഗൂഗിളില്‍ നിന്ന് വിലാസം കണ്ടെത്തിയ ഇയാള്‍ നേരെ വീട്ടിലേക്ക് കയറിചെല്ലുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് യുവാവ് താരത്തിന്റെ വസതിയിലെത്തിയത്. 

അകത്ത് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. ജുഹു പൊലീസ് ഇയാളെ ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് അങ്കിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT