Entertainment

'ഗെയിം ഓഫ് ത്രോണ്‍സ് ഇഷ്ടമല്ല, കാത്തിരിക്കുന്നത് മറ്റൊരു വെബ് സീരീസിനായി'; തുറന്നു പറഞ്ഞ് മമ്മൂട്ടി

ഗെയിം ഓഫ് ത്രോണ്‍സ് എന്നത് ഫിക്ഷന്‍ ആണ്, ‘ദി ക്രൗണ്‍’ എന്നത് യാഥാര്‍ത്ഥ്യവും

സമകാലിക മലയാളം ഡെസ്ക്


ലോകമെമ്പാടും ആരാധകരുള്ള വെബ് സീരീസാണ് ​ഗെയിം ഓഫ് ത്രോൺസ്. ഇതിന്റെ ഓരോ സീരീസിനായും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ തനിക്ക് ​ഗെയിം ഓഫ് ത്രോൺസ് ഇഷ്ടപ്പെട്ടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. താരത്തിന്റെ മനസ് കീഴടക്കിയത് മറ്റൊരു പരമ്പരയാണ്. ദി ക്രൗൺ. അന്തർദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട വെബ്സീരീസിനെ കുറിച്ച് താരം വാചാലനായത്. 

‘ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കുറച്ചു എപ്പിസോഡുകള്‍ കണ്ടിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ ‘ദി ക്രൗണ്‍’ ആണ് എനിക്കിഷ്ടപ്പെട്ടത്. ഗെയിം ഓഫ് ത്രോണ്‍സ് എന്നത് ഫിക്ഷന്‍ ആണ്, ‘ദി ക്രൗണ്‍’ എന്നത് യാഥാര്‍ത്ഥ്യവും,’ ദി ക്രൗണ്‍’ സീരീസിന്റെ അടുത്ത സീസണു വേണ്ടി കാത്തിരിക്കുകയാണ്' മമ്മൂട്ടി പറഞ്ഞു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് ‘ദി ക്രൗണ്‍’. 

​​ഗെയിം ഓഫ് ത്രോണിൽ വന്ന പിഴവിനെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. എട്ടാമത്തെ സീരീസിൽ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട വെള്ളം കുപ്പിയാണ് വിവാ​ദമായത്. അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവായിരിക്കാം അതിന് കാരണമെന്നും അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതാകാമെന്നുമാണ് മമ്മൂട്ടി പറയുന്നത്. വാർത്തയാക്കാൻ വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT