Entertainment

'ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം ഓർമയുണ്ടോ?'; സ്റ്റൈലിഷ് ലുക്കിൽ റിമ

ഗെയിം ഓഫ് ത്രോൺസ് ആരാധകർ നിരവധിയുള്ള മലയാളികൾക്ക് ഇത് കണ്ടെത്താൻ അധികം സമയമുണ്ടായിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

​ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കായി മനോഹരമായ യാത്ര ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ആരാധകരോട് ചോദ്യവുമായാണ് സ്റ്റൈലൻ ചിത്രം താരം പങ്കുവെച്ചത്. ‘ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം നിങ്ങൾക്ക് ഓർമയുണ്ടോ എന്നായിരുന്നു നടിയുടെ ചോദ്യം. ​ഗെയിം ഓഫ് ത്രോൺസ് ആരാധകർ നിരവധിയുള്ള മലയാളികൾക്ക് ഇത് കണ്ടെത്താൻ അധികം സമയമുണ്ടായിരുന്നില്ല. 

ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയാണ് ഇതെന്നുള്ള ഉത്തരം ഉടനെ എത്തി. ഷോർട്ട്സും ചുവന്ന ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. നിങ്ങളെയല്ലാതെ മറ്റൊന്നും നോക്കാൻ ആവുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. രസകരമായ ചില കമന്റുകൾ വരുന്നുണ്ടെങ്കിലും ഡോർണിയാണ് എന്ന് പറഞ്ഞുള്ള കമന്റുകളാണ് അധികവും. 

സ്പെയ്നിലെ സെവില്ലയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വലിയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT