Entertainment

ഗോവയില്‍ മലയാളിക്ക് അഭിമാന നേട്ടം, ഈ.മ.യൗവിലുടെ ലിജോ ജോസിനും ചെമ്പന്‍ വിനോദിനും പുരസ്‌കാരം 

നാല്‍പ്പത്തിയൊന്‍പതാമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരിക്ക്

സമകാലിക മലയാളം ഡെസ്ക്

പനാജി: നാല്‍പ്പത്തിയൊന്‍പതാമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരിക്ക്. ചെമ്പന്‍ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗവിലെ പ്രകടനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം.

ചിത്രത്തില്‍ ഈശി എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിച്ചത്. വിനായകന്‍ ദിലീപ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും ഈ.മ.യൗ നേട്ടങ്ങള്‍ കൊയ്തിരുന്നു. ലിജോ ജോസ് പെല്ലിശേരിക്ക് തന്നെയായിരുന്നു മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം. യുക്രേനിയന്‍ റഷ്യന്‍ ചിത്രമായ ഡോണ്‍ബാസ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT