Entertainment

'ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ'; മകനൊപ്പം മാസ് ഡയലോ​ഗുമായി പിഷാരടി 

ഇളയമകനുമൊത്തുള്ള പിഷാരടി ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റേജിൽ കുറിക്കുകൊള്ളുന്ന കൗണ്ടർ അടിക്കുന്ന രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയയിൽ താരമാകുന്നത് കിടിലൻ ക്യാപ്ഷനുകൾ കുറിച്ചാണ്. ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പ് കൊ‌ടുക്കാൻ പിഷാരടിക്കുള്ള കഴിവ് മറ്റാർക്കുമില്ലെന്ന് ആരാധകരും സമ്മതിക്കുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു ക്യാപ്ഷനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇളയമകനുമൊത്തുള്ള നടന്റെ ചിത്രമാണ് ഇത്. 

‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ’ എന്ന രസകരമായ അടിക്കുറിപ്പാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്നത്. സാധാരണ കു‌ടുബവുമൊത്തുള്ള ചിത്രങ്ങൾ അധികം പങ്കുവയ്ക്കാത്ത ആളാണ് പിഷാരടി. നേരത്തെ ഭാര്യയും മൂന്ന് മക്കളുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ 'ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം' എന്നാണ് ക്യാപ്ഷൻ നൽകിയത്. പിഷാരടി ആദ്യമായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുടുംബചിത്രവും ഇതുതന്നെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT