Entertainment

ഗ്രൂപ്പ് ചാറ്റിനിടെ നടൻ മോശം ഭാഷയിൽ സംസാരിച്ചു; നിയമനടപടിക്കൊരുങ്ങി രഞ്ജിനി

വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സാമൂഹിക മാധ്യമത്തിലൂടെ തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രം​ഗത്തെത്തിയത്. ഇരുവരും അംഗങ്ങളായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്. 

വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. ഇതിലൂടെ നടന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തതെന്നും നടി പറഞ്ഞു. എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി