Entertainment

ഗ്രേറ്റ് ഫാദര്‍ തീയറ്ററുകളില്‍; ഇക്കാ ഫാന്‍സ് ആവേശത്തില്‍

തോപ്പില്‍ ജോപ്പന് ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍

Author : സമകാലിക മലയാളം ഡെസ്ക്

 മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന ദി ഗ്രേറ്റ് ഫാദര്‍ തീയറ്ററുകളിലെത്തി. തോപ്പില്‍ ജോപ്പന് ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചചിത്രം എഴുതി സംവിധാനം ചെയ്തത്‌ ഹനീഫ് അദീനിയാണ്. അധോലോക നായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നായിക സ്‌നേഹയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ് ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫഌക്‌സുകളുമായി തീയറ്ററുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. 

തിരുവനന്തപുരം ശ്രീകുമാര്‍ തീയറ്ററിന് മുന്നില്‍  ആരാധകര്‍ സ്ഥാപിച്ച മമ്മൂട്ടിയുടെ കട്ടൗട്ട്. ചിത്രം: ബിപി ദീപു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം