Entertainment

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക; ചിത്രങ്ങള്‍ വൈറല്‍; വിമര്‍ശനം

ഓഫ് ഷോള്‍ഡര്‍ ഡീപ്പ് നെക്ക് വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ സിനിമ ലോകത്തേക്ക് എത്തി ബോളിവുഡ് കീഴടക്കിയ നടിയാണ് മാളവിക മോഹന്‍. വിജയ് നായകനാവുന്ന ദളപതി 64 ല്‍ നായികയായി എത്തുകയാണ് മാളവിക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മാളവികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. ഓഫ് ഷോള്‍ഡര്‍ ഡീപ്പ് നെക്ക് വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് താരം. 

അയേശഡെപാലയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ലൈറ്റ് ബ്ലൂ ടോപ്പിനൊപ്പം കണങ്കാല്‍ നീളത്തിലുള്ള ലൂസ് ക്യാഷ്വല്‍ പാന്റ്‌സാണ് പെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസരം കിട്ടാനാണോ ഇത്ര എക്‌സ്‌പോസ് ചെയ്യുന്നത് എന്നാണ് ചിലരുടെ ചോദ്യം. മലയാളികള്‍ അടക്കം നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി എത്തുന്നത്. 

ഇതിന് മുന്‍പ് വസ്ത്രത്തിന്റെ പേരില്‍ മാളവിക സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഐഫാ അവാര്‍ഡിലെ വേഷമാണ് ഏറ്റവും വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടക്കുന്നത്. മജീദ് മജീദിയുടെ ബിയോണ്‍ഡ് ദി ക്ലൗഡ്‌സിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറിയത്. ചിത്രത്തിലെ പ്രകടനത്തിന് താരം പ്രശംസിക്കപ്പെട്ടിരുന്നു. രജനീകാന്ത് ചിത്രം പേട്ടയിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം