Entertainment

ചട്ടയും മുണ്ടുമായി മോഹൻലാലിന്റെ മാർ​ഗം കളി; ചിരിപ്പിക്കാനെത്തുന്നു ഇട്ടിമാണി

ഫൻ നെടുമ്പള്ളി എന്ന മരണ മാസ് കഥാപാത്രത്തിലൂടെ നിറഞ്ഞു നിന്ന മോഹൻലാൽ ഇനി മലയാളികളെ കുടുകുടെ ചിരിപ്പിക്കാനെത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൂസിഫർ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. സ്റ്റീഫൻ നെടുമ്പള്ളി എന്ന മരണ മാസ് കഥാപാത്രത്തിലൂടെ നിറഞ്ഞു നിന്ന മോഹൻലാൽ ഇനി മലയാളികളെ കുടുകുടെ ചിരിപ്പിക്കാനെത്തുന്നു. 

ചിരിപ്പിച്ച് മുന്നേറാനുള്ള ശ്രമമാണ് അടുത്ത ചിത്രം. അതിനുള്ള എല്ലാ സൂചനകളും നൽകി 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചട്ടയും മുണ്ടുമണിഞ്ഞ് മാര്‍ഗം കളിയ്ക്ക് ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!