Entertainment

ചരിത്രം കുറിക്കാൻ മാ​മാ​ങ്കം;​ ​കേ​ര​ള​ത്തിൽ 400​ ​തി​യേ​റ്റ​റു​ക​ളിൽ; തി​രുവനന്തപുരത്ത് തമി​ഴ്, തെലുങ്ക് പതി​പ്പുകളും

​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യും. എല്ലാ ഭാഷകളി​ലും മമ്മൂട്ടി ​തന്നെയാണ് ഡബ് ചെയ്തി​രി​ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മെ​ഗാസ്റ്റാർ മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​കു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​മാ​മാ​ങ്കം​ ​ഡി​സം​ബ​ർ​ 12​ന് ​​റി​ലീ​സ് ​ചെ​യ്യും.​ ​കേ​ര​ള​ത്തി​ൽ​ 400​ ​തി​യേ​റ്റ​റു​ക​ളി​ലാണ് ചിത്രം പ്രദർശനത്തിനെത്തുക. തിരുവനന്തപുരത്ത് ​ന്യൂ​ ​കോം​പ്ല​ക്സി​ലെ​ ​മൂ​ന്ന് ​സ്‌​‌​ക്രീ​നു​ക​ളി​ലും​ ​കൈ​ര​ളി​ ​കോംപ്ല​ക്സി​ലും​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​കോം​പ്ല​ക്സി​ലും​ ​കൃ​പ​ ​കോംപ്ല​ക്സി​ലും​ ​ചിത്രം റിലീസ് ചെയ്യും. ​മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ലെ​ല്ലാം​ ​ഒ​ന്നി​ലേ​റെ​ ​സ്‌​ക്രീ​നു​ക​ളി​ൽ​ മാമാങ്കം ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് അണിയറപ്രവർത്തകരുടെ ​തീ​രു​മാ​നം.

കാ​വ്യാ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​നി​ർ​മ്മി​ച്ച് ​എം.​ ​പ​ത്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​മാ​ങ്കം​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യും. എല്ലാ ഭാഷകളി​ലും മമ്മൂട്ടി ​തന്നെയാണ് ഡബ് ചെയ്തി​രി​ക്കുന്നത്. ഡബ്ബിം​ഗ് പതി​പ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധി​കം സ്ക്രീനുകളി​ൽ ഒരേസമയം റി​ലീസ് ചെയ്യുന്ന മലയാള ചി​ത്രമെന്ന ഖ്യാതി​ ഇതോടെ മാമാങ്കത്തിന് കൈവരികയാണ്.

തിരുവനന്തപുരത്ത് ​ഏ​രീ​സ് ​പ്ള​ക്സി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​പ​തി​പ്പു​ക​ളും​ ​റി​ലീ​സ് ​ചെ​യ്യും. ഉ​ണ്ണി​മു​കു​ന്ദ​ൻ,​ ​സി​ദ്ദി​ഖ്,​ ​സു​ദേ​വ് ​നാ​യ​ർ,​ ​അ​ച്യു​ത​ൻ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​ത​രു​ൺ​ ​രാ​ജ് ​വോ​റ,​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​ൻ,​ ​ക​നി​ഹ,​ ​അ​നു​ ​സി​താ​ര,​ ​ഇ​നി​യ​ ​തു​ട​ങ്ങി​യ​വ വമ്പൻ താരനിരയാണ് മാമാങ്കത്തിൽ അമിനിരക്കുന്നത്. മനോജ് പി​ള്ളയാണ് ചി​ത്രത്തി​ന്റെ ഛായാഗ്രഹണം. സം​ഗീതം നി​ർവഹി​ച്ചിരിക്കുന്നത് എം  ജയചന്ദ്രനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!