Entertainment

ചരിത്രമായ് ബാഹുബലി; പത്തുനാള്‍ കൊണ്ട് നേടിയത് ആയിരം കോടി

ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി. രാജ്യത്തുനിന്നും 800കോടിയും വിദേശരാജ്യങ്ങളില്‍ നിന്നായി 200കോടിയും നേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രദര്‍ശനത്തിനെത്തി പത്തുദിവസത്തിനകം ബാഹുബലി വാരിയെടുത്തത് ആയിരം കോടി രൂപ. ഇതോടെ ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി. രാജ്യത്തുനിന്നും 800കോടിയും വിദേശരാജ്യങ്ങളില്‍ നിന്നായി 200കോടിയും നേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ അറിയിച്ചു. 

അമീര്‍ഖാന്‍ ചിത്രം നേടിയ പികെയുടെ റെക്കോഡാണ് ചിത്രം മറികടന്നത്. അമീര്‍ഖാന്‍ ചിത്രം 792 കോടി കളക്ട് ചെയ്തിരുന്നു. ചിത്രം 8000 സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യദിനം തന്നെ ചിത്രം 121 കോടി രൂപ നേടിയിരുന്നു. കേരളത്തില്‍ മാത്രം പത്തുദിവസം കൊണ്ട് ചിത്രം 25 കോടി രൂപ നേടിയിട്ടുണ്ട്.

ആയിരം കോടിയിലെത്തിയതിന് ചിത്രത്തിലെ നായകന്‍ പ്രഭാസ് സംവിധായകന്‍ രാജമൗലിയ്ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചു. 1500 കോടിയെങ്കിലും മൊത്തം നേട്ടമുണ്ടാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT