Entertainment

'ചാടരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ'; നടുക്കടലിലേക്ക് എടുത്തുചാടി ദുല്‍ഖര്‍, വൈറലായി വിഡിയോ 

മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ ദുൽഖർ സൽമാൻ തന്റെ യൂറോപ്പ് യാത്രയ്ക്കിടെ നടത്തിയ സാഹസികതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കിഴക്കന്‍ സ്‌പെയിനിലെ ദ്വീപ് സമൂഹമായ ബാലേറിക് ഐലന്‍ഡിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സാഹസം.  മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം. 

'ഇത് ചെയ്യരുത് എന്ന് നിങ്ങള്‍ പറഞ്ഞു! ചാടരുത് എന്ന്! പക്ഷെ ഞാൻ വീണ്ടും വീണ്ടും അത് ചെയ്തു!' എന്ന അടിക്കുറുപ്പോടെ ദുൽഖർ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും. മണിക്കൂറുകൾക്കകം നാല് ലക്ഷത്തിലധികം ലൈക്കുകളാണ് വിഡിയോ നേടിയത്. സ്രാവ് പിടിച്ചോ ആവോ എന്നതരത്തിലുള്ള രസകരമായ കമന്റുകളും വിഡിയോയ്ക്ക് താഴെ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT