Entertainment

'ചായ വാങ്ങാന്‍ പോലും പൈസയില്ല'; സഹായവും കാത്ത് ടിബി ബാധിതയായ സല്‍മാന്റെ നായിക

കഴിഞ്ഞ 15 ദിവസങ്ങളായി മുംബൈയിലെ ടിബി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇവര്‍

Author : സമകാലിക മലയാളം ഡെസ്ക്


ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സിനിമ താരം ചികിത്സിക്കാന്‍ പോലും പൈസ ഇല്ലാതെ കഷ്ടപ്പെടുന്നു. സല്‍മാന്‍ ഖാന്റെ വീര്‍ഗതി എന്ന ചിത്രത്തില്‍ നായികയായി എത്തിയ പൂജ ദഡ്‌വലാണ് ടിബി ബാധിതയായി ദുരിതം അനുഭവിക്കുന്നത്. ട്യൂബര്‍കുലോസിസും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ 15 ദിവസങ്ങളായി മുംബൈയിലെ ടിബി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇവര്‍. 

സാമ്പത്തിക സഹായത്തിനായി തന്റെ പഴയ നായകനെ സമീപിക്കാന്‍ ശ്രമിച്ചെങ്കില്‍ സല്‍മാനില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'ആറ് മാസം മുന്‍പാണ് തനിക്ക് ടിബിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് സഹായത്തിനായി സല്‍മാന്‍ ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ല.' പൂജ പറഞ്ഞു. തന്റെ സാമ്പത്തിക നില വളരെ മോശമാണെന്ന് പറഞ്ഞുകൊണ്ട് സല്‍മാന് ഒരു വീഡിയോ സന്ദേശം അയക്കുകയാണ് ചെയ്തത്. ടിബി ബാധിച്ചതിന് മുന്‍പ് ഗോവയില്‍ കാസിനോ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 

സല്‍മാന്‍ തന്റെ വീഡിയോ സന്ദേശം കണ്ടാല്‍ തന്ന സഹായിച്ചേക്കുമെന്ന വിശ്വാസത്തിലാണ് ഈ നായിക. തന്റെ കൈയില്‍ ഒട്ടും പൈസ ഇല്ലെന്നും ഒരു കപ്പ് ചായ കുടിക്കാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൂജയ്ക്കുവേണ്ടി ഒന്നിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാമ്പത്തികമായി ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ