Entertainment

ചിത്രം കണ്ടവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്: മൈ സ്റ്റോറി വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക

. 11 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിയറ്ററുകളിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ മൈ സ്റ്റോറി എന്ന ചിത്രം നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തുന്ന ഡിസ് ലൈക് കാംപെയ്‌നും മറ്റുമാണ് ചിത്രം തിയേറ്ററുകളില്‍ വിജയിക്കാതിരിക്കാന്‍ കാരണമെന്ന് സംവിധായിക ആരോപിച്ചിരുന്നു.

ഇപ്പോള്‍ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് പറയുകയാണ് സംവിധായിക റോഷ്ണി ദിനകര്‍. ചിത്രം കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞതിനാലാണ് ഇത് വീണ്ടും റിലീസ് ചെയ്യുന്നതെന്നും സംവിധായിക വ്യക്തമാക്കി. 11 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിയറ്ററുകളിലെത്തിയത്. രോഷ്‌നിയും ഭര്‍ത്താവുമാണ് മൈ സ്‌റ്റോറി നിര്‍മിച്ചത്. 

നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിത്രം റിലീസ് ചെയ്ത സമയത്ത് റോഷ്‌നി പറഞ്ഞിരുന്നു. നിരവധി തവണ സിനിമ ൈസബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ ബംഗളൂരുവില്‍ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയിരുന്നു. ബോളിവുഡിലെ പ്രശസ്ത കോസ്റ്റിയും ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT