Entertainment

ചിത്രത്തിലുള്ള ബോളിവുഡ് രഹസ്യ പ്രണയിതാക്കളെ തിരിച്ചറിഞ്ഞോ? ഷൂട്ടിങ് അവസാനിച്ചത് അവര്‍ ആഘോഷിച്ചത് ഇങ്ങനെ

പൂള്‍സൈഡിന് പിന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വൈറലാവുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഒരുമിച്ച് പൂള്‍സൈഡില്‍ നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്തായിരുന്നു ടൈഗര്‍ ഷ്‌റോഫും, ദിഷ പടാണിയും ബാഗി2 ന്റെ ഷൂട്ടിങ് അവസാനിച്ചത് ആഘോഷമാക്കിയത്. ടൈഗര്‍ ഷ്‌റോഫ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. 

പൂള്‍സൈഡിന് പിന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വൈറലാവുകയും ചെയ്തു. നിമിഷ നേരം കൊണ്ട് രണ്ട് ലക്ഷത്തിലധികം ലൈക്കുകളും പിന്നിട്ടു. 

ടൈഗര്‍ ഷ്‌റോഫിന്റെ മസിലുകള്‍ നിറഞ്ഞ ശരീര സൗന്ദര്യത്തിന്റെ ആരാധികമാരാണ് ചിത്രത്തിനടിയില്‍ കമന്റുമായി നിറയുന്നത്. 2016ല്‍ ടൈഗര്‍ ഷ്‌റോഫ് നയകനായി പുറത്തിറങ്ങിയ ചിത്രമാണ് ബാഗി. ശ്രദ്ധ കപൂറായിരുന്നു അന്ന് നായിക. 

ഇതിന് മുന്‍പ് ബെഫിക്രയില്‍ ടൈഗര്‍ ഷ്‌റോഫും, ദിഷയും ഒരുമിച്ചഭിനയിച്ചിരുന്നു. ബാഗി 2വിനായുള്ള ടൈഗറിന്റെ പരിശീലന ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല