Entertainment

ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാകുന്നില്ല: അഡാര്‍ ലവ് സംവിധായകനെതിരെ നിര്‍മ്മാതാവ്

ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാകുന്നില്ല: അഡാര്‍ ലവ് സംവിധായകനെതിരെ നിര്‍മ്മാതാവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റീലീസ് ചെയ്യാനിരിക്കുന്ന അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മാതാവ് ഔസേപ്പച്ചന്‍. 30 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയിട്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി. നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറങ്ങാത്തത് മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും നിര്‍മാതാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി

്്അതേസമയം ഇക്കാര്യത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു  ഇതുവരെ പ്രതികരിച്ചിട്ടില്ല.മാണിക്യ മലരായ പൂവി എന്ന ഗാനത്തോടെ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രശസ്തമായ സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായാണ് വിവരം. പ്രിയാ വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി