Entertainment

ചിരിച്ച് രസിക്കാന്‍ ഒരുങ്ങിക്കോളൂ: പ്രകാശനായി ഫഹദ് തകര്‍ക്കുന്നുണ്ട്, ടീസര്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന്‍ പ്രകാശന്‍'. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും ഇതൊരു കോമഡി ചിത്രമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ രസകരമായ ടീസറും പുറത്തിറക്കിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്. ഒരു കല്യാണ വീട്ടിലെ ചില സംഭവങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. പ്രകാശനായി എത്തുന്ന ഫഹദിന്റെ മാനറിസങ്ങളും നിഷ്‌കളങ്കതയുമൊക്കെ തന്നെയാണ് ടീസറിന്റെ ആകര്‍ഷണീയത. മറ്റു കഥാപാത്രങ്ങളയൊന്നും ടീസറില്‍ അവതരിപ്പിക്കുന്നില്ല. പോസ്റ്ററില്‍ കണ്ട നായ ഓടിക്കുന്ന രംഗവും ഒരു മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

'മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍' എന്നാണ് സത്യന്‍ അന്തിക്കാട് 'പ്രകാശ'നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് 'പിആര്‍ ആകാശ് ' എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍