Entertainment

'ചീത്തപ്പേര് മാത്രമെ തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളു'; എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വച്ച് മുന്നോട്ടു പോകണം; ലോഹി സാര്‍ നല്‍കിയത് വലിയ പാഠമെന്ന് ഭാമ

സിനിമയില്‍ മുന്നോട്ടു  പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വച്ച് മുന്നോട്ടു പോകണം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ ഒരു ഇടവേള താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി ഭാമ. ഇടവേളയ്ക്ക് ശേഷം മടങ്ങി വരുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കുറച്ചുകൂടി നന്നായി ചെയ്യാന്‍ കഴിയുന്നുവെന്നാണ് തന്റെ നിരീക്ഷണമെന്നും ഭാമ പറഞ്ഞു. 

സിനിമയില്‍ എത്തിയതിന് പിന്നാലെ ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് പോകുന്നു. മറ്റൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. 
ഒരു ഗ്ലോബിനകത്ത് കയറിയ അവസ്ഥയായിരുന്നു. ഇതിന് പുറത്ത് ഒരു ലോകമുണ്ട് എന്ന് തിരിച്ചറിഞ്ഞത് ഇടവേള എടുത്തത് കൊണ്ടാണ്. അത് വ്യക്തിപരമായി എന്നില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇനി ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് മറ്റൊരു തലത്തിലായിരിക്കുമെന്ന് ഭാമ പറഞ്ഞു.

താന്‍ അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. ഇനി നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ്. അത് എനിക്കാവശ്യവുമാണെന്ന് ഭാമ പറയുന്നു. ജീവിതസാഹചര്യങ്ങളാണ് തന്നെ ആത്മവിശ്വാസമുള്ള ഒരാളാക്കി മാറ്റിയത്. അച്ഛന്‍ അകാലത്തില്‍ വിട്ടുപോയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടുവെന്നും എന്നാല്‍ അമ്മയുടെ സമീപനം തങ്ങളെ ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ പ്രാപ്തരാക്കിയെന്നും ഭാമ പറഞ്ഞു.

'എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും അമ്മയും... ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത ഒറ്റപ്പെടലായിരുന്നു അത്. ആ അന്തരീക്ഷത്തില്‍ അമ്മയുടെ വാത്സല്യമൊന്നും ഞാന്‍ ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. മൂന്ന് പെണ്‍കുട്ടികളെയും പഠിപ്പിച്ച് വളര്‍ത്താനുള്ള പ്രഷറിലായിരുന്നു അമ്മ. അതുകൊണ്ടു തന്നെ 6 മണിക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദം ഒന്നും ഉണ്ടായിരുന്നില്ല. വളരെ റിസര്‍വ്ഡ് ആയ ജീവിതമായിരുന്നു. അത് പിന്നീടുള്ള ജീവിതത്തില്‍ ബോള്‍ഡാകാന്‍ ഞങ്ങളെ പഠിപ്പിച്ചു. ഏത് പ്രതിസന്ധികളെയും സംയമനത്തോടെ നേരിടാന്‍ പ്രേരണയായി' ഭാമ പറഞ്ഞു. 

ആദ്യ ചിത്രമായ നിവേദ്യത്തില്‍ അഭിനയിച്ചതിന് ശേഷം സംവിധായകന്‍ ലോഹിതദാസ് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്നുവെന്നും ഭാമ പറഞ്ഞു.ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമയില്‍ എത്തിയത്. നിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു. ''സിനിമയില്‍ മുന്നോട്ടു  പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വച്ച് മുന്നോട്ടു പോകണം.'' അത് വലിയ പാഠമായിരുന്നു. അതുകൊണ്ട് ''ഭാമ തീരെ ഫ്രണ്ട്‌ലിയല്ല'' എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ ഭാമ കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സിയെ പിന്തുണയ്ക്കുന്നുവെന്നും ഭാമ പറഞ്ഞു.അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടത് തന്നെയാണ്. സിനിമാ സെറ്റില്‍ വനിതാ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും ലഭിക്കാറില്ല. കുറച്ച് സിനിമകള്‍ ചെയ്ത് കഴിഞ്ഞാലാണ് അത് ലഭിക്കുന്നത്. അതും ചോദിച്ചു വാങ്ങിക്കണം. അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

പെരുമഴ: സംസ്ഥാനത്ത് 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഗര്‍ഭനിരോധന ഗുളിക കഴിച്ച് ആശുപത്രിയിലെത്തി, പിന്നാലെ ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

Weekly horoscope (August 02- August 02, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 03|ഒരു സന്തോഷ വാർത്ത കേൾക്കാം, പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും