Today's Rashi Phalam August 03|ഒരു സന്തോഷ വാർത്ത കേൾക്കാം, പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 3-8-2026 ഡോ. പി. ബി. രാജേഷ്
 daily-horoscope
daily-horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം സഫലമാകും. ഒരു സന്തോഷ വാർത്ത കേൾക്കാൻ ഇടയുണ്ട്. ഉല്ലാസ യാത്ര ചെയ്യും. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ശ്രദ്ധയോടെ എടുത്ത ഒരു തീരുമാനം പിന്നീടുള്ള ആശങ്കകൾ ഒഴിവാക്കും.വീട്ടിൽ സമാധാനം നില നിൽക്കും.നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും.പ്രാർത്ഥന മുടങ്ങാതെ നടത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരത്തിൽ സൗമ്യത പാലിച്ചാൽ പല കാര്യ ങ്ങളും എളുപ്പം തീരും.സുഹൃത്തുക്കളുമായി പങ്കു വെക്കുന്ന സമയം സമാധാനം നൽകും.സാമ്പത്തിക നില പുരോഗമിക്കും.പഠനം പുരോഗമിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കാത്തിരുന്ന ഒരു സന്ദേശം മനസ്സിൽ പുതിയ പ്ര തീക്ഷ ജനിപ്പിക്കും. കുടുംബത്തിലെ മുതിർന്നവരുടെ വാക്കുകൾ ഉപകാരപ്രദമാകും. വീടുമായി ബന്ധപ്പെട്ട ചെറിയ ക്രമീകരണങ്ങൾ ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന കാര്യങ്ങൾ ഫലം കാണും. മറ്റുള്ളവർ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്ന സാഹചര്യം ഉണ്ടാ കും. ഇന്നത്തെ ദിവസം സന്തോഷകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

നീണ്ടുനിന്ന ഒരു ചിന്തയ്ക്ക് വ്യക്തത ലഭിക്കും. ചെലവുകളിൽ നിയന്ത്രണം പുലർത്താൻ കഴിയുന്നതിൽ സന്തോഷം തോന്നും. അടുത്തവരുമായി ഹൃദയംഗമമായ സംഭാഷണം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ പരിചയങ്ങൾ സഹായകരമാകാം. ഒരു ചെറിയ ക്ഷണം സന്തോഷകരമായ കൂടിക്കാഴ്ച യായി മാറും. മനസ്സിൽ ഉണ്ടായിരുന്ന വിഷമം കുറയാൻ തുടങ്ങും. വരുമാനം വർദ്ധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ക്ഷമയോടെ കാത്തിരുന്ന കാര്യത്തിൽ അനുകൂല സൂചന ലഭിക്കും. ബന്ധങ്ങളിൽ വിശ്വാസം വർധിക്കുന്ന അനുഭവം ഉണ്ടാകും. വൈകുന്നേരം ആത്മശാന്തി നൽകുന്ന സമയമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരെ താമസിക്കുന്ന ഒരാളെ കുറിച്ചുള്ള സന്തോഷവാർത്ത ലഭിക്കാം. പഠനം, എഴുത്ത്, ആത്മീയ ചിന്തകൾ എന്നിവയിൽ മനസ്സ് കൂടുതൽ കേന്ദ്രീകരിക്കും. ചെറിയ യാത്ര ഗുണകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പഴയ ഒരു അനുഭവം ഇന്നത്തെ തീരുമാനത്തിൽ സഹായകരമാകും. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം സന്തോഷം നൽകും. ശാന്തമായ സമീപനം വിജയത്തിന് വഴിയൊരുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. മനസ്സിൽ പുതിയ ആശയങ്ങൾ ഉദിക്കും. ചെറിയൊരു സഹായം മറ്റൊരാളുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകാൻ ഇടയാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഇന്ന് മനസ്സ് കൂടുതൽ സ്നേഹവും കരുണയും പ്രകടിപ്പിക്കും. വീട്ടിൽ മംഗളകരമായ ഒരു വാർത്ത കേൾക്കാൻ സാധ്യതയുണ്ട്. രാത്രിയോടെ മനസ്സിന് പ്രത്യേകമായ ശാന്തി അനുഭവപ്പെടും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com